ക്രിസ്റ്റ്യാനോ റൊണാൾഡോ
Ronaldo with Real Madrid in 2015
| |||
വ്യക്തിഗത വിവരങ്ങൾ | |||
---|---|---|---|
പേര് | Cristiano Ronaldo dos Santos Aveiro | ||
ജനനം | 5 ഫെബ്രുവരി 1985 | ||
ജനിച്ച സ്ഥലം | Funchal, Madeira, Portugal | ||
ഉയരം | 1.85 മീ (6 അടി 1 ഇഞ്ച്) | ||
Playing position | Forward | ||
Club information | |||
നിലവിലെ ടീം
| Real Madrid | ||
നമ്പർ | 7 | ||
യുവജനവിഭാഗത്തിലെ പ്രകടനം | |||
1992–1995 | Andorinha | ||
1995–1997 | Nacional | ||
1997–2002 | Sporting CP | ||
സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
2002–2003 | Sporting CP B | 2 | (0) |
2002–2003 | Sporting CP | 25 | (3) |
2003–2009 | Manchester United | 196 | (84) |
2009– | Real Madrid | 258 | (279) |
ദേശീയ ടീം | |||
2001 | Portugal U15 | 9 | (7) |
2001–2002 | Portugal U17 | 7 | (5) |
2003 | Portugal U20 | 5 | (1) |
2002–2003 | Portugal U21 | 10 | (3) |
2004 | Portugal U23 | 3 | (2) |
2003– | Portugal | 138 | (71) |
ഒരു പോർച്ചുഗീസ് പ്രൊഫഷണൽ ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോˈജനനം ഫെബ്രുവരി 5 1985നിലവിൻ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനു വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച 'ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്.
സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി. റൊണാൾഡോയുടെ അമൂല്യമായ കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗുസൻ , 2003-ൽ 18 വയസുള്ള റൊണാൾഡോയുമായി £12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു. ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി.
2008-ൽ റൊണാൾഡോ തന്റെ ആദ്യ യുവെഫ ചാമ്പ്യൻസ് ലീഗ് നേടി. കലാശക്കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. അതേ വർഷം റൊണാൾഡോ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർആയും ഫിഫ്പ്രോ വേൾഡ് പ്ലെയർ ഓഫ് ദി ഇയർആയും തിരഞെടുക്കപ്പെട്ടു.. 2008 സീസണിൽ റൊണാൾഡോയുടെ മികച്ച പ്രകടനത്തിനു ശേഷം ഇതിഹാസ ഹോളണ്ട് താരം ജോഹാൻ ക്രൈഫ്റൊണാൾഡോവിന് ജോർജ് ബെസ്റ്റ്നും ദെന്നിസ് ലോവിനും മുകളിൽ സ്ഥാനം കൊടുത്തു.2013 വർഷത്തെ ബല്ലൊൺ ഡിയൊർ പുരസ്കാരം കൂടി നേടിയതോടെ ഫുട്‌ബാല് ചരിത്രത്തിൽ പ്രധ്ന താരങ്ങളിൽ ഒരാളായി.
ക്രിസ്റ്റ്യാനോ റൊണാൾഡോ ജനിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കുടുംബം കൊടും ദാരിദ്രത്തിലായിരുന്നു . ഇനി ഒരു മകനെ കൂടി വളർത്താൻ ഉള്ള ശേഷി ആ കുടുംബത്തിന് ഇല്ലായിരുന്നു അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അമ്മ ഗർഭാവസ്ഥയിൽ തന്നെ ക്രിസ്റ്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചു , ഗാർഭവസ്ഥയിലുള്ള റോണോയെ ചൂടുള്ള ബിയർ കുടിച്ച ഇല്ലാതാക്കാൻ പലതവണ ശ്രമിച്ചു , പ്രതിസന്ധി കളെയെല്ലാം മറികടന്ന് കുഞ്ഞു ജനിച്ചു. റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ ഫെബ്രുവരി 5, 1985നു പോർചുഗലിലെ മദീറയിൽ ഫുൻചാലിലാണ് ജനിച്ചത്. അച്ഛൻ ജോസേ ഡീനിസ് അവീറോ, അമ്മ മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോ. തന്റെ പ്രിയപ്പെട്ട നടനും അന്നത്തെ അമേരിക്കൻ പ്രെസിഡന്റുമായ റൊണാൾഡ് റീഗന്റെ പേരാണ് അച്ഛൻ തന്റെ ഇളയ മകന് ഇട്ടത്. റൊണാൾഡോവിന് ഹ്യൂഗോ എന്ന ഒരു ജ്യേഷ്ഠനും, എൽമ, ലിലിയാനാ കാഷിയഎന്ന രണ്ടു ജ്യേഷ്ഠത്തിമാരും ഉണ്ട്.
Comments
Post a Comment